പൊതുജനങ്ങളോട് സംവദിക്കാൻ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ബ്ലോഗ്

മനാമ: രാജ്യത്തെ പൌരന്മാരോട് സംവദിക്കുവാൻ ബഹ്റൈൻ മന്ത്രി ബ്ലോഗ് തുടങ്ങുന്നു. ഗതാഗത-വാർത്താവിനിമയകാര്യ കമാൽ അഹമ്മദാണ് ഇ-ഗവേണിങ്ങിന്റെ ഭാഗമായി ബ്ലോഗിനൊരുങ്ങുന്നത്. ബ്ലോഗിന് ഇന്ന് തുടക്കമാകും. ഇൻഫർമേഷൻ, പാർലമെന്റ്, ഷൂറ വകുപ്പ് മന്ത്രി ഇസാ അൽ ഹമ്മാദിക്ക് പിറകെയാണ് വാർത്താവിനിമയകാര്യമന്ത്രിയും ബ്ലോഗിലേക്ക് തിരിഞ്ഞിരിക്കുന്നത്.
മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന സുപ്രധാനമായ കർത്തവ്യമാണ് ബ്ലോഗ് നിർവഹിക്കുക. രാജ്യത്തെ പൌരന്മാരുമായി സംവദിക്കുവാനും ഇത് വേദിയൊരുക്കും. മന്ത്രാലയത്തിന്റെ പുതുക്കിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭരണനേട്ടങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാനും ബ്ലോഗ് ഉപകരിക്കുമെന്നാണ് കരുതുന്നത്.
ഇതോടെ എയർ പോർട്ട് ആധുനികവൽക്കരണം തുടങ്ങി ഒട്ടനവധി പദ്ധതികൾ ചർച്ച ചെയ്യുവാനുള്ള സാഹചര്യമോരുങ്ങുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയത്തിന്റെ വക്താക്കൾ പറയുന്നുണ്ട്. www.bahrain.bh എന്ന വിലാസത്തിൽ ബ്ലോഗ് ലഭ്യമാണ്.