പടവ് കുടുംബ വേദി ഓണാഘോഷമായ "ഓണത്തുടി-2025" ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിലെ പടവ് കുടുംബ വേദിയുടെ ഓണാഘോഷ പരിപാടിയായ ' പടവ് ഓണത്തുടി 2025 ' മനാമ എമിറേറ്റ്സ് ടവർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു.
ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, നജീബ് കടലായി, പ്യാരിലാൽ, സ്റ്റീവൻസൻ, കാസിം പാടത്തായിൽ, അൻവർ ഷൂരനാട്, ഷറഫുദ്ദീൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സലീം തയ്യൽ, ഗണേഷ് കുമാർ എന്നിവർ ഓണാഘോഷ പരിപാടിക്ക് ആശംസകൾ നേർന്നു.
ഇന്ത്യൻ ക്ലബ്ബിൽ നിന്നും സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് സ്വീകരിച്ച ഫ്രാൻസിസ് കൈതാരത്തെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി ഉമ്മർ പാനായിക്കുളം, പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹക്കീം, റസിൻ ഖാൻ, സഹീർ ആലുവ, അബ്ദുൽസലാം, നബീൽ, അബ്ദുൽബാരി, സജിമോൻ, സക്കീർ ഹുസൈൻ, അജാസ്, അനസ് മഞ്ഞപ്പാറ, ബഷീർ ഔജാൻ, മുഹമ്മദ് റിയാസ്, അബ്ദുൽ നൗഷാദ് തയ്യൽ, പ്രവീൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പടവ് കുടുംബ വേദിയിലെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യയും അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. ടീം സിത്താർ, പടവിന്റെ കലാകാരന്മാരായ ഗീത് മഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു എന്നിവർ ചേർന്നൊരുക്കിയ ഗാന വിരുന്ന്, ഐസക് അവതരിപ്പിച്ച ഉപകരണ സംഗീതം എന്നിവയും അരങ്ങേറി.
adsdasfasd
saSSAD