അനധികൃത ചാരിറ്റിക്കും ധനസമാഹരണത്തിനും തടയിടാൻ യുഎഇ


യുഎഇയിൽ‍ ജീവകാരുണ്യ പ്രവർ‍ത്തനങ്ങളിൽ‍ സർ‍ക്കാർ‍ നിയന്ത്രണങ്ങൾ‍ കർ‍ശനമാക്കി. പൊതുജനങ്ങളുടെ സൗജന്യ ഭക്ഷണ കൈമാറ്റങ്ങളും സോഷ്യൽ‍ മീഡിയ അപ്പീലുകളും നിരോധിച്ചു. ചാരിറ്റി ലൈസൻസില്ലാതെ അനധികൃത ധനസമാഹരണത്തിലും സംഭാവനകളിലും ഏർ‍പ്പെടുന്നവർ‍ക്ക് തടവും രണ്ട് ലക്ഷം ദിർ‍ഹം മുതൽ‍ അഞ്ച് ലക്ഷം ദിർ‍ഹം (ഏതാണ്ട് 10,055,862 രൂപ) വരെ പിഴയും ലഭിക്കുമെന്ന് കമ്മ്യൂണിറ്റി വികസന മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

പരിഷ്‌കരിച്ച നിയമം പുറത്തിറക്കി സാമൂഹ്യ വികസന മന്ത്രി ഹെസ്സ ബിന്റ് ഈസ ബുഹുമൈദാണ് ഇക്കാര്യം അറിയിച്ചത്. ധനസമാഹരണത്തിന് രാജ്യത്ത് ഇതിനകം തന്നെ കർ‍ശനമായ നിയമങ്ങളുണ്ട്. ഇത് കൂടുതൽ‍ കർ‍ക്കശമാക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ‍ ഉൾ‍പ്പെടെ സോഷ്യൽ‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ക്രമവിരുദ്ധമായി ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ നടത്തുന്നതായി ശ്രദ്ധയിൽ‍ പെട്ടിട്ടുണ്ട്. ഈ സഹായങ്ങൾ‍ എവിടേക്കാണ് പോകുന്നതെന്ന് കൊടുക്കുന്നവർ‍ക്കറിയാത്തതിനാൽ‍ അവർ‍ പ്രശ്‌നത്തിലാകുമെന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ ധനസമാഹരണവും നല്ല വിശ്വാസത്തോടെ നൽ‍കുന്ന ഭക്ഷണമോ സാധനങ്ങളോ ദുരുപയോഗം ചെയ്യുന്നതും തടയുകയാണ് ലക്ഷ്യമെന്ന് അവർ‍ വിശദീകരിച്ചു.

ജീവകാരുണ്യ അപേക്ഷ സർ‍ക്കാർ‍ അംഗീകൃത സ്ഥാപനങ്ങൾ‍ക്ക് മാത്രമേ നടത്താനാകൂ. ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ നടത്താൻ‍ ആഗ്രഹിക്കുന്ന പൊതുജനങ്ങൾ‍ ലൈസൻസുള്ള ഒരു ചാരിറ്റിയുമായി ബന്ധപ്പെട്ടാണ് പ്രവർ‍ത്തിക്കേണ്ടത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾ‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണത്തിനായി സോഷ്യൽ‍ മീഡിയായിൽ‍ അഭ്യർ‍ത്ഥന നടത്തുന്നതിൽ‍ നിന്ന് പുതിയ നിയമം പൊതുജനങ്ങളെ വിലക്കുന്നു. എന്നാൽ‍, ഒരു വ്യക്തിക്ക് അവർ‍ക്ക് വിശ്വസ്തരായ ആളുകളിൽ‍ നിന്ന് ധനസഹായമോ വസ്തുക്കളോ സ്വകാര്യമായി ശേഖരിച്ച് അയാൾ‍ക്ക് അറിയാവുന്ന ഒരു വ്യക്തിക്ക് സംഭാവനയായി നൽ‍കാം.

ഭീകരതയ്‌ക്കോ കുറ്റകൃത്യങ്ങൾ‍ക്കോ വേണ്ടി സംഭാവനകൾ‍ ഉപയോഗിക്കപ്പെടാതിരിക്കാൻ 2015 മുതൽ‍ യുഎഇയിൽ‍ അനധികൃത ധനസമാഹരണത്തിനെതിരെ കർ‍ശനമായ നിയമം നിലവിലുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed