ലോകത്തെ ആദ്യ പേപ്പർ രഹിത ഓഫിസുകളുമായി ദുബൈ സർക്കാർ


 

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി ദുബൈ. 2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മൂന്ന് വർഷം മുമ്പ് നൽകിയ ഉറപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. 2018ലാണ് ശൈഖ് ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്.

You might also like

Most Viewed