പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകളെന്ന് സൗദി

പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി തൊഴിലാളികൾ തങ്ങളുടെ തൊഴിൽ മാറുന്നതിന് അടയ്ക്കേണ്ടി വരുന്ന ഫീസ് ഉൾപ്പടെയുള്ള തുകകളുടെ ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
റെസിഡൻസി (ഇഖാമ) എടുക്കുന്നതിനുള്ള ഫീസ്, വർക്ക് ലൈസൻസ് എടുക്കുന്നതിനും, പുതുക്കുന്നതിനുമുള്ള ഫീസ്, ഇത്തരം രേഖകളുമായി ബന്ധപ്പെട്ട കാലതാമസങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴതുകകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.
tufuf
tufuf