ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക് നീക്കം ചെയ്തു

ഏപ്രില്‍ 1 മുതല്‍ ബ്ലൂടിക് ട്വിറ്ററില്‍ നിന്നൊഴിവാക്കുമെന്ന അറിയിപ്പിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക് നീക്കം ചെയ്തു. പ്രീമിയം ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുന്നതിന് ശനിയാഴ്ച വരെ സിഇഒ ഇലോണ്‍ മസ്‌ക് സമയം നല്‍കിയിരുന്നു.
ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്കൗണ്ടുകളുടെ സ്ഥിരീകരണത്തിനായി ട്വിറ്ററിന് പണം നല്‍കില്ലെന്ന് ന്യൂയോര്‍ക് ടൈംസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ടൈംസിന്റെ ബ്ലൂടിക് നീക്കം ചെയ്യുമെന്ന് മസ്‌കും ട്വീറ്റ് ചെയ്തു. പിന്നാലെ ടൈംസിനെതിരെ തുടര്‍ച്ചയായ പരാമര്‍ശങ്ങളും മസ്‌ക് ട്വിറ്ററില്‍ നടത്തിയ ശേഷമാണ് ബ്ലൂ ടിക് ഒഴിവാക്കിയത്.
‘ഏറ്റവും വലിയ ദുരന്തം, ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രചാരണം പോലും രസകരമല്ല. ടൈംസിന്റെ ഫീഡിലൂടെ പോയാല്‍ വയറിളക്കത്തിന് തുല്യമാണ്. വായിക്കാന്‍ പറ്റുന്നവയല്ല. പ്രധാന ലേഖനങ്ങള്‍ മാത്രം പോസ്റ്റ് ചെയ്താൽ കൂടുതല്‍ വായനക്കാരെ പത്രത്തിന് കിട്ടും. ഇത് എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും ബാധകാണ്’ എന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം.
2022 ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ സ്ഥാപനങ്ങള്‍ക്ക് ബ്ലൂ ടിക്കിനായി പ്രതിമാസം 1,000 രൂപ ഫീസ് അടയ്‌ക്കേണ്ടത് നിര്‍ബന്ധമാക്കിയതുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് വരുത്തിയത്. ട്വിറ്ററിന്റെ ഈ നീക്കം ടൈംസ് പത്രം പരസ്യമായി എതിര്‍ക്കുകയുമായിരുന്നു.
പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്‌സ്‌ക്രിപ്ഷനു ചാര്‍ജ്.
tfr