ഭൂ രേഖകൾ ഡിജിറ്റൽ വൽക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ


ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റൽ വൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി ഭൂ- ആധാറിന് രൂപം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഗ്രാമ വികസനം ആൻഡ് പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭൂ- ആധാർ അഥവാ യൂണിക് ലാൻഡ് പാർസൽ ഐഡന്റിഫിക്കേഷൻ നമ്പർ പദ്ധതി നടപ്പിലാക്കുന്നതോടെ, ഭൂമി ഇടപാടുകളിൽ സുതാര്യത വരുത്താനും, സാമ്പത്തികമായും സാമൂഹികപരമായും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

ഓരോ ഭൂമിക്കും 14 അക്ക തിരിച്ചറിയൽ നമ്പർ നൽകുന്ന പദ്ധതിയാണ് ഭൂ- ആധാർ. സ്ഥലവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടേയും, വകുപ്പുകളുടെയും കൈവശമുള്ള പലതരത്തിലുള്ള രേഖകൾ ഈ നമ്പറിനു കീഴിൽ ബന്ധിപ്പിക്കുന്നതാണ്. യുഎൽപിഐഎൻ നമ്പർ ഉപയോഗിച്ച് രാജ്യത്തുടനീളമുളള ഭൂമി സംബന്ധമായ വിവരങ്ങൾ ഏകോപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, 26 സംസ്ഥാനങ്ങളിലാണ് ഭൂ- ആധാർ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാർച്ച് മാസത്തോടെ രാജ്യത്തെ 100 ഭൂ രേഖകളും ഭൂ ആധാറിന് കീഴിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

article-image

cghjfghjfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed