ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾക്ക് മെയ് 21-ന് തുടക്കം


ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും. കേരളത്തിൽ നിന്നും ജൂൺ ഏഴിനാണ് സർവീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

ജൂൺ അവസാനവാരം നടക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള വിദേശ തീർഥാടകർ മെയ് 21-നു സൗദിയിൽ എത്തിത്തുടങ്ങും. ജൂൺ 22-ഓടെ പൂർത്തിയാകുന്ന രീതിയിലാണ് ഹജ്ജ് വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കർമങ്ങൾ അവസാനിച്ച് ജൂലൈ രണ്ടിന് തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകളുടെ ഒന്നാം ഘട്ടം മെയ് 21-നു ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ രണ്ടാം ഘട്ടത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ജൂൺ 7 മുതൽ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവലങ്ങളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തു. ജൂലൈ 13 മുതലായിരിക്കും ഇവരുടെ മടക്കയാത്ര. ഹജ്ജ് സർവീസിനുള്ള ടെണ്ടർ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,38,761 തീർഥാടകർക്കാണ് സർവീസ് നടത്തേണ്ടത്. കേരളത്തിൽ നിന്നും 13,300-ഓളം തീർഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ കരിപ്പൂരിൽ നിന്നു മാത്രം 8300-ഓളം തീർഥാടകരുണ്ട്. കേരളത്തിൽ നിന്നും ഇതുവരെ 19,025 പേർ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട്. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

article-image

fjgfjghjghj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed