തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച; മൂന്നു പേർ അറസ്റ്റിൽ

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവീഴ്ച. ബാവ്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുണ്ടായിരുന്ന സ്റ്റേജിനു നേരെ സ്വകാര്യ ഡ്രോൺ പറത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോൺ വെടിവച്ചിട്ടു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. ഡ്രോൺ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും.
gfhfh