മാധ്യമപ്രവർത്തകരുടെ താൽപര്യങ്ങൾ പരിഗണിക്കും; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി

ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. പ്രസ്തുത ബില്ലിന്മേലുള്ള പ്രവർത്തികൾ നടന്നുവരികയാണെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. നേരത്തെ വാർത്തകളുടെ വൺവേ കമ്മ്യൂണിക്കേഷൻ ആണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇലക്ട്രോണിക്− ഡിജിറ്റൽ മീഡിയയുടെ വികാസത്തോടെ വാർത്തകളുടെ കമ്മ്യൂണിക്കേഷൻ മൾട്ടി ഡയമൻഷനലായി മാറിയെന്നും അനുരാഗ് താക്കൂർ പറഞ്ഞു. ഒരു ഹിന്ദി ദിനപ്പത്രം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി മന്ത്രി.ഇന്ന് ഒരു ഉൾഗ്രാമത്തെക്കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ദേശീയ പ്ലാറ്റ്ഫോമുകളിലെത്തുന്നു, മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ മാധ്യമങ്ങൾ അവസരങ്ങളും ഒപ്പം വെല്ലുവിളികളും നൽകുന്നുണ്ട്. ശരിയായ ബാലൻസ് ഉറപ്പാക്കാൻ്‍ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്ന് കേന്ദ്ര സർക്കാർ പരിശോധിക്കും.
മാറ്റങ്ങൾ നിയമത്തിലേക്കും കൊണ്ടുവരണമെന്നാണ് ഞാൻ പറയുന്നത്. നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ഞങ്ങൾ അത് കൊണ്ടുവരും. ഇത് സംബന്ധിച്ച ഒരു ബിൽ അവതരിപ്പിക്കുന്നതിന്റെ പ്രവർത്തികൾ നടന്നുവരികയാണ്, അനുരാഗ് താക്കൂർ പറഞ്ഞു. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോട് കൂടി ജോലി ചെയ്യണമെന്നും ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞ അനുരാഗ് താക്കൂർ പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിൽ ഭൂരിഭാഗവും സ്വയം നിയന്ത്രണത്തിന് സർക്കാർ വിട്ടുകൊടുത്തിരിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പത്രങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കുമെന്നും 1867ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബുക്‌സ് ആക്ടിന് (1867 Press and Registration of Books Act) പകരമായി കേന്ദ്ര സർക്കാർ ഉടൻ പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
പത്രങ്ങൾ ശരിയായ വാർത്തകൾ ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലെത്തിക്കണം. സർക്കാരിന്റെ പോരായ്മകളെ കുറിച്ച് പറയുന്നതിനൊപ്പം തന്നെ ജനക്ഷേമ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചും കൂടി സാധാരണക്കാരെ അറിയിക്കണം. അനുരാഗ് താക്കൂർ പ്രതികരിച്ചു.
പിുന