സമയക്രമത്തിൽ ഒന്നാമത് എയർ ഇന്ത്യ ; റിപ്പോർട്ടുമായി ഡിജിസിഎ


രാജ്യത്ത് കൃത്യമായ സമയക്രമം പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപാണ് എയർ ഇന്ത്യ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയത്. സർക്കാരിന്റെ കീഴിലായിരുന്നപ്പോൾ പലപ്പോഴും കൃത്യസമയം പാലിക്കാൻ എയർ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ പുതിയ മുന്നേറ്റം.

2022 ഒക്ടോബറിൽ ഡിജിസിഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് വിമാനക്കമ്പനികളാണ് സമയക്രമം പാലിക്കുന്നതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. 90.8 ശതമാനം കൃത്യസമയം പാലിച്ച് എയർ ഇന്ത്യ ഒന്നാം സ്ഥാനത്തും, 89.1 ശതമാനം സമയക്രമം പാലിച്ച് വിസ്താര, എയർ ഏഷ്യ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നിശ്ചിത സമയം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ പുറപ്പെടുന്ന വിമാന സർവീസുകളെയാണ് സമയക്രമം പാലിക്കുന്ന വിമാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക.

article-image

aaa

You might also like

  • Lulu Exhange
  • Straight Forward

Most Viewed