പഞ്ചാബിന് 150 മില്ല്യൺ ഡോളർ വായ്പ അനുവദിച്ച് ലോക ബാങ്ക്


പഞ്ചാബിന് 150 മില്ല്യൺ ഡോളർ(12,032,932,050 കോടി ഇന്ത്യൻ രൂപ) വായ്പ അനുവദിച്ച് ലോക ബാങ്ക്. 215 മില്യൺ യുഎസ് ഡോളറിന്റെ ബിൽഡിംഗ് ഫിസ്‌കൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ റെസിലിയൻസ് ഫോർ ഗ്രോത്ത് (ബിഎഫ്‌എഐആർ) പദ്ധതിക്ക് കീഴിൽ സംസ്ഥാനം ലോക ബാങ്കുമായി സഹകരിച്ചതായി പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ ബുധനാഴ്ച പറഞ്ഞു. പദ്ധതിക്ക് അനുസൃതമായി 65 മില്യൺ യുഎസ് ഡോളർ സംസ്ഥാന സർക്കാർ സംഭാവന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് വായ്പകളിൽ നിന്ന് വ്യത്യസ്തമായി, അഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകളുടെ സംവിധാനത്തിലും പ്രക്രിയകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരാധിഷ്ഠിത പദ്ധതിയാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിതാ ശിശു വികസനം ഉൾപ്പെടെയുള്ള ധനകാര്യം, ആസൂത്രണം, ഭരണ പരിഷ്കാരങ്ങൾ എന്നിവയിൽ പദ്ധതി മെച്ചപ്പെടുത്തുമെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി പ്രാദേശിക തലത്തിൽ സേവനങ്ങളുടെ വിതരണം ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’അഞ്ച് വർഷം കൊണ്ട് അടിസ്ഥാന സൗകര്യങ്ങളിൽ സുസ്ഥിരമായ വികസന പദ്ധതി നടപ്പിലാക്കും. പൊതുജനത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ് സർ‍ക്കാർ ലക്ഷ്യമിടുന്നത്’ ചീമ പറഞ്ഞു.

article-image

ztgsxh

You might also like

  • Lulu Exhange
  • Straight Forward

Most Viewed