അതിർത്തികളിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് കരസേന മേധാവി


രാജ്യത്തിന്‍റെ അതിർത്തികളിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിക്കുമെന്ന് കരസേന മേധാവി എം.എം. നരവനെ. അഭിപ്രായ വ്യത്യാസങ്ങളും തർ‍ക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ‍ പാലിച്ച് തുൽയസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതിർ‍ത്തിയിൽ‍ ഏതെങ്കിലും തരത്തിൽ‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാൽ‍ ഇന്ത്യൻ സൈന്യത്തിന്‍റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിർ‍ത്തിയിൽ‍ ചൈനയുമായുണ്ടായ സംഘർ‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് എം.എം നരവനെ ഇക്കാര്യം വ്യക്തമാക്കിയത്.

You might also like

  • Straight Forward

Most Viewed