പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് അപൂർവ വിളക്കുകൾ പിടികൂടി


ബംഗളൂരു: കർണാടകയിൽ അഴിമതിവിരുദ്ധ ബ്യൂറോയുടെ വ്യാപക പരിശോധന തുടരുന്നു. ഷിമോഗയിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് അപൂർവ വിളക്കുകൾ പിടികൂടി. അനധികൃമായി കൈവശം വച്ചിരുന്ന സ്വർണവും കണ്ടെടുത്തിട്ടുണ്ട്. ബെലഗാവിയിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് 45 ലക്ഷം രൂപയും പിടികൂടി. 

കൽബുർഗിയിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ വീട്ടിൽനിന്ന് 25 ലക്ഷവും സ്വർണവും പിടികൂടി. വീട്ടിലെ പൈപ്പിനുള്ളിൽനിന്നാണ് പണവും സ്വർണവും അഴിമതി വിരുദ്ധ സ്ക്വാഡ് കണ്ടെടുത്തത്.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed