സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; മൂന്ന് വീടുകൾ തകർന്നു


സേലം: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. കരിങ്കൽപ്പെട്ടി പാണ്ടുരങ്കൻ കോവിലിന് സമീപമാണ് സംഭവമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് മൂന്ന് വീടുകൾ തകർന്നു. 

ഒരു വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാലു പേർ വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed