‘ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചു, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു’; ആരോപണവുമായി കെകെ രമ

ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും വാച്ച് ആൻഡ് വാർഡ് വലിച്ചിഴയ്ക്കുകയും ചെയ്തെന്നും എംഎല്‍എ കെകെ രമ. നാലഞ്ച് വനിതാ വാച്ചർമാരാണ് വലിച്ചിഴച്ചത്. സമാധാനപരമായി സമരം ചെയ്യാനാണ് ഞങ്ങൾ ഉദേശിച്ചത്. വാച്ചർമാരുടെ നേതൃത്ത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ആക്രമിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു.
സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശം.ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും കെ കെ രമ പ്രതികരിച്ചു. കൈക്ക് സ്വെല്ലിങ് ഉണ്ട്, എക്സ്റേ എടുക്കണമെന്നും കെകെ രമ വ്യക്തമാക്കി.
അതേസമയം ഉപരോധം അവസാനിപ്പിച്ച് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കള്‍ അഞ്ച് എൽ.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫും എം.എൽ.എമാരെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആന്‍റ് വാർഡിനെ വിട്ടു തല്ലിച്ചെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വാച്ച് ആന്‍റ് വാർഡ് എം.എൽ.എമാരെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. കെ.കെ രമയെ 6 വനിതാ പൊലീസുകാർ വലിച്ചിഴച്ചെന്നും സതീശന്‍ ആരോപിച്ചു.
df