ഇടുക്കി വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം : കൊലപാതകമെന്ന് പോലീസ്


ഇടുക്കി നരക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഗ്യാസ് തുറന്നു വിട്ട് ഇവരെ കത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നും പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയതായി ഇടുക്കി എസ്പി വിയു കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എണ്‍പത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിരുന്നത്. കൊച്ചു മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു.

article-image

aa

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed