സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്‍റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർഥിച്ച ആളാണ് സതീശനെന്നും ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്ന സതീശന്‍റെ വാദം പച്ചക്കള്ളമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്. പ്രസ്താവന സതീശൻ തിരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അത് സതീശന്‍റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
uoiop