നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നബിദിനാശംസകൾ നേർന്നു. മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിന്‍റെയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed