'ലജ്ജിക്കുന്നു ബിബിസി': ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടണില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ പ്രവാസികള്‍


ബിബിസി ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടണില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ പ്രവാസികള്‍. മുന്നൂറിലധികം പ്രവാസികളാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത്. ബിബിസി നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ പ്രവാസികള്‍ പ്രതിഷേധം നടത്തിയത്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

നരേന്ദ്രമോദിയെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ബിബിസി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബിബിസി നിരോധിക്കുക എന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ ആസ്ഥാനത്തിന് മുന്‍പില്‍ തടിച്ചുകൂടിയത്. ഇന്ത്യന്‍ പതാക ഉയര്‍ത്തി പിടിച്ച പ്രതിഷേധക്കാര്‍ 'ഭാരത് മാതാ കീ ജയ്', 'ലജ്ജിക്കുന്നു ബിബിസി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചാണ് പ്രതിഷേധിച്ചത്.

'തെറ്റായ അജണ്ട ലക്ഷ്യം വെച്ചാണ് ബിബിസി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേരെ കള്ളങ്ങള്‍ കെട്ടി ചമയ്ക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ അക്രമം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ബിബിസിയുടെ ഈ പ്രവര്‍ത്തനം. 2024ല്‍ മോദിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പല ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്', പ്രതിഷേധക്കാരില്‍ ഒരാളായ വന്ദന ശര്‍മ പറഞ്ഞു.

ഡല്‍ഹി ബിബിസി ഓഫീസിന് മുന്നിലും ഇന്നലെ ഹിന്ദു സേനയുടെ പ്രതിഷേധം നടന്നിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദു സേന ആവശ്യപ്പെട്ടു. 'മോദി: ദി ഇന്ത്യ ക്വസ്റ്റിയന്‍' എന്ന ബിബിസി ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ളതായിരുന്നു. രണ്ടാം ഭാഗത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്.

article-image

gfhhgfhf

You might also like

Most Viewed