കോവിഡ് വാക്സിനെടുക്കാൻ തയ്യാറല്ലാത്ത കേഡറ്റുകളെ പറഞ്ഞയച്ച് അമേരിക്ക


കൊറോണ വാക്സിനെടുക്കാൻ തയ്യാറാകാത്ത വ്യോമസേന പരിശീലനം കഴിഞ്ഞ കേഡറ്റുകളെ നിയമിക്കാതെ പറഞ്ഞുവിട്ട് അമേരിക്കൻ വ്യോമസേന. എല്ലാവർവും നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിന് മുമ്പായി വാക്സിനെടുത്തിരിക്കണമെന്ന നിയമമാണ് മൂന്ന് കേഡറ്റു കൾ പാലിക്കാൻ തയ്യാറാകാതിരുന്നത്. ഇതിനിടെ നിയമം കർശനമാക്കിയതോടെ നാലാമത്തെ കേഡറ്റ് മനസ്സുമാറ്റിയെന്നും സൂചനയുണ്ട്.

‘അമേരിക്കൻ വ്യോമസേനയും മറ്റ് സേനാ വിഭാഗങ്ങൾക്കൊപ്പം കൊറോണ വാക്‌സിനേഷന്റെ കാര്യത്തിൽ കൃത്യമായ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ഇത്തരം വ്യവസ്ഥകൾ തെറ്റിക്കുന്നവരെ സേനയുടെ ഭാഗമാക്കുവാൻ സാദ്ധ്യമല്ല. ആകെ നാലുപേരാണ് വാക്‌സിനേഷൻ കാര്യത്തിൽ വിമുഖത പ്രകടിപ്പിച്ചത്. ഇവരെ കമ്മീഷന്റ് ഓഫീസർമാരാക്കാൻ സാധിക്കില്ല. വിസമ്മതിച്ചവരിൽ നാലാമത്തെ കേഡറ്റ് മനസ്സ് മാറ്റിയെന്നും വ്യോമസേനയെ അറിയിച്ചിട്ടുണ്ട്.’ വ്യോമസേന വക്താവ് ഡീൻ മില്ലർ പറഞ്ഞു.

വ്യോമസേന വിഷയത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിട്ടില്ല. വ്യോമസേനാ സെക്രട്ടറിയാണ് മൂന്ന് കേഡറ്റുകൾ പുറത്താകുമെന്ന് അറിയിച്ചത്. ഇതുവരെ അവർക്കായി വ്യോമസേന വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ചിലവിട്ട തുക തിരിച്ചുപിടിക്കുന്ന നടപടികളും ഉടൻ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed