മരുന്ന് വില കുറയും; അപൂർവ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

അപൂർവ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 51 മരുന്നുകളുടെ ഇറക്കുമതി തിരുവയാണ് പൂർണ്ണമായും കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞത്. സ്‌പൈനൽ മസ്‌ക്യൂലർ അട്രോഫി അഥവ എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ ചികിത്സക്ക് ഉള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും.
എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയിൽ പതിനെട്ട് കോടി രൂപയാണ് വില. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവ. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യമുയർന്നപ്പോള്‍ സർക്കാർ കസ്റ്റംസ് തിരുവ എസ്.എം.എ രോഗത്തിനുള്ള മരുന്നിന് ഒഴിവാക്കി. ഇതോടെ മറ്റ് അപൂർവ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും സമാനമായ ഇളവ് വേണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തിരുമാനം.
എസ്.എം.എ അടക്കം 51 രോഗങ്ങള്‍ക്കുള്ള മരുന്നിന് ഇടാക്കുന്ന ഇറക്കുമതി തിരുവ പൂർണ്ണമായും ഒഴിവാക്കി. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപൂർവ രോഗങ്ങള്‍ ബാധിയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന വാദം ഉയർത്തിയാണ് ഇത്തരം രോഗങ്ങള്‍ക്ക് മരുന്ന് കമ്പനികള്‍ അന്താരാഷ്ട്രതലത്തിൽ ഭീമമായ തുക ഈടാക്കുന്നത്.
ertyery