വയറുവേദനയുടെ സ്ഥാനം നോക്കി കാരണമറിയാം...

പലർക്കും പല കാരണങ്ങൾ കൊണ്ടും വയറുവേദന വരാറുണ്ട്. വയറുവേദന വരുന്ന സ്ഥാനം നോക്കി അതിന്റെ കാരണവും, ഗുരുതരമാണോ അല്ലയോ എന്നും മനസ്സിലാക്കാം എന്നാണ് പറയുന്നത്.
വയറിന്റെ നടുവില്‍ ഇടത് ഭാഗത്തായി വയറുവേദന ഉണ്ടെങ്കില്‍ കിഡ്നി ഇന്‍ഫെക്ഷനായിരിക്കും ഇതിന്റെ പിന്നില്‍ എന്നതാണ് സത്യം. മാത്രമല്ല മൂത്രമൊഴിയ്ക്കുമ്പോള്‍ അസാധാരണമായ വേദനയും ഉണ്ടാവും. ഇത്തരത്തില്‍ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. പുരുഷന് ഇടത് ഭാഗത്താണെങ്കില്‍ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
നടുവിലായാണ് വേദനയെങ്കില്‍ പാന്‍ക്രിയാറ്റിറ്റിസ് ആണ് എന്ന് പറയാം. അതുകൊണ്ട് തന്നെ ഇത് തുടരെത്തുടരെ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കണം.
നടുവില്‍ വലതു ഭാഗത്തായി ഇത്തരത്തില്‍ വേദന ഉണ്ടാവുകയാണെങ്കില്‍ കിഡ്നി പ്രവര്‍ത്തനക്ഷമമല്ലെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല വയറ്റില്‍ ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും വളര്‍ച്ചയുണ്ടെങ്കിലും ഇതേ വേദന ഉണ്ടാവാം.
താഴെ ഇടത് ഭാഗത്തായി ഏതെങ്കിലും തരത്തിലുള്ള വേദന ഉണ്ടെങ്കില്‍ കുടല് സംബന്ധമായ പ്രശ്നങ്ങളാണ് എന്നതാണ് കാര്യം. എന്നാല്‍ ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കില്‍ ആര്ത്തവവേദനയാവാനുള്ള സാധ്യത കൂടുതലാണ്
താഴ്ഭാഗത്ത് നടുവിലായി ആണ് വേദനയെങ്കില്‍ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളാണ് കാരണം എന്ന് പറയാം. സ്ത്രീകളിലാണെങ്കില്‍ അത് പ്രത്യുത്പാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വേദനയെന്ന് പറയാം.
വയറിന്റെ താഴെ വലത് ഭാഗത്തായാണ് നിങ്ങള്‍ക്ക് വേദനയെങ്കില്‍ മസില് സംബന്ധമായ പ്രശ്നങ്ങളാകാം കാരണം.എന്നാല്‍ ഏറ്റവും താഴ്ഭാഗത്താണെങ്കില്‍ അപ്പന്റിക്സ് രോഗസാധ്യത തള്ളിക്കളയരുത്.
മുകളില്‍ ഇടത് ഭാഗത്തായി നിങ്ങളുടെ വയറില്‍ വേദനയുണ്ടെങ്കില്‍ അള്‍സറിനുള്ള സാധ്യത തള്ളിക്കളയണ്ട. അതി കഠിനമായ വേദനയായിരിക്കും ആ സമയങ്ങളില്‍ ഉണ്ടാവുന്നത്.
കളില്‍ നടുവിലായി ആണ് വേദനയെങ്കില്‍ വയറ്റിലെ ദഹനരസങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നത്തിന്റെ ഫലമായാണ്. പിത്താശയക്കല്ലാണ് പലപ്പോഴും ഇതിന്റെയെല്ലാം അനന്തരഫലം.
മുകളില്‍ വലത് ഭാഗത്തായി വേദന ഉണ്ടെങ്കില്‍ ദഹന പ്രശ്നം തന്നെയാണ്.
വയറുവേദന വരുമ്പോള്‍ തന്നെ ഏത് ഭാഗത്താണ് വേദനയെന്ന് മനസിലാക്കിയാൽ രോഗത്തെക്കുറിച്ച് ഏകദേശ രൂപം കിട്ടും.