ചോദ്യങ്ങൾ ആവർത്തിച്ചു: പ്ലസ് വൺ പരീക്ഷയിലും വിവാദം

തിരുവനന്തപുരം: എസ്എസ്എൽസി ചോദ്യപ്പേപ്പർ വിവാദത്തിന് പിന്നാലെ പ്ലസ് വൺ പരീക്ഷയിലും വിവാദം. മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു വന്നതാണ് പ്ലസ് വൺ പരീക്ഷയിൽ വിവാദമായിരിക്കുന്നത്.
21ന് നടന്ന പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയിൽ 43 മാർക്കിന്റെ ചോദ്യങ്ങളാണ് മോഡൽ പരീക്ഷ ചോദ്യപേപ്പറിൽ നിന്നും ആവർത്തിച്ചിരിക്കുന്നത്. മോഡൽ പരീക്ഷയിലെ ഇത്രയേറെ ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ആവർത്തിക്കുക പതിവില്ല.
ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. ആണ് മോഡൽ പരീക്ഷക്ക് ചോദ്യപ്പേപ്പർ തയാറാക്കിയത്. സ്വകാര്യ സ്ഥാപനം നടത്തിയ മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ആവർത്തിച്ചു എന്നതായിരുന്നു എസ്എസ്എൽസി കണക്ക് പരീക്ഷയിൽ വിവാദമുണ്ടാക്കിയത്.