പൊന്തി പറക്കും പട്ടം (കവിത)


പട്ടങ്ങൾ പൊന്തി പറക്കും

അടുപ്പിക്കുന്തോറും 

അകലുന്ന പട്ടങ്ങൾ 

രക്തധമനികളിൽ 

കടുംചുവപ്പു നിറം തീണ്ടി 

ഹൃദയതുടിപ്പുകൾ തെറ്റിച്ചു 

പട്ടങ്ങൾ പറക്കട്ടെ അകലട്ടെ

നൂലിനെ അയച്ചു വിടണം

വ്യാഖാനം തെറ്റുന്പോൾ  

പൊന്തട്ടെ പാറി പറക്കട്ടെ

വർണങ്ങൾ വീശി പറക്കട്ടെ

കാഴ്ച്ചകൾ കണ്ടു വിലസട്ടെ

ഒടുവിലൊരുനാൾ നൂലിന്റെ ബന്ധം

മറന്നു പറന്നു പൊങ്ങട്ടെ 

ഇനിയും ഇനിയും ഉയരെക്കു

പറന്നു പൊന്തട്ടെ 

വരകൾ തീർത്തു  കാലം ചിരിക്കുന്പോൾ

വർണങ്ങൾ മങ്ങി

വടുക്കൾ ശോകം പരത്തി

അഹന്ത എരിഞ്ഞടങ്ങി 

തിരിഞ്ഞു നടന്നൊരു മണ്ണിനെ പരതുന്പോൾ 

അടർത്തി മാറ്റിയ നൂലിനിഴകൾക്കടുക്കലേക്കു 

ചെന്നുചേർന്നൊരു മണ്ണിനൊപ്പം 

അലിഞ്ഞു ചേരട്ടെ. 

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed