പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി (66) അന്തരിച്ചു. തമിഴിലെ നിരവധി ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ച ശിവാജി സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. 1981ൽ പുറത്തിറങ്ങിയ പനീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേയ്ക്ക് എത്തിയത്. സുരറൈ പോട്ര്, ഗാർഗി, കൊളമാവു കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങിയ യോഗി ബാബു നായകനായ ചിത്രം ലക്കി മാനിലും ശിവാജി അഭിനയിച്ചിരുന്നു. നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്‍റെ മകനായി 1956ൽ ചെന്നൈയിലാണ് ജനനം. സഹോദരൻ സന്താന ഭാരതിയും ചലച്ചിത്ര രംഗത്ത് സജീവമാണ്.
dftdf