പൊന്നിയിൻ സെൽവന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷനിൽ ഇ.ഡി റെയ്ഡ്

പ്രമുഖ നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ ഓഫീസുകളിൽ എൻഫോഴ്സ്മന്റെ് പരിശോധന. പണം ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. ലൈക പ്രൊഡക്ഷൻസ് നിർമിച്ച പൊന്നിയിൻ സെൽവൻ 2 മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇ.ഡിയുടെ റെയ്ഡ്.
ചിത്രത്തിന്റെ ഒന്നാം ഭാഗവും നിർമിച്ചതും ലൈക പ്രൊഡക്ഷൻസായിരുന്നു. ലോകേഷ് കനകരാജ്- കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിക്രവും ലൈകയായിരുന്നു നിർമിച്ചത്. പി.എസ് 2നെ പോലെ ഈ ചിത്രവും വൻ വിജയം നേടിയിരുന്നു. കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 ആണ് ലൈകയുടെ അടുത്ത വമ്പന്‍ പ്രോജക്ട്.
BDFVBDFGVBFG