ഫോക്സ് വാഗൻ സി.ഇ.ഒ ഹെർബർട്ട് ഡൈസ് സെപ്റ്റംബറിൽ ചുമതലയൊഴിയും


പ്രമുഖ ജർമൻ വാഹനനിർമാണ കമ്പനിയായ ഫോക്സ് വാഗന്റെ സി.ഇ.ഒ സ്ഥാനത്തിന് നിന്ന് ഹെർബർട്ട് ഡൈസ് വിരമിക്കുന്നു. 2018ലാണ് ഹെർബർട്ട് ഡൈസ് ഫോക്സ്‍വാഗന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത്. ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ട്.

2025ലായിരുന്നു അദ്ദേഹത്തിന്റെ കരാർ കാലാവധി അവസാനിക്കുക. കമ്പനിയും ഡൈസും തമ്മിലുള്ള പരസ്പര ധാരണപ്രകാരണമാണ് ചുമതലയൊഴിയുന്നത്. ഡൈസ് ചുമതലയേറ്റെടുത്ത ശേഷം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൂടുതൽ വാഹനങ്ങൾ നിർമിക്കുന്നതുൾപ്പെടെ വൻ മാറ്റമാണ് കമ്പനിയിൽ ഉണ്ടായത്.

കമ്പനിയെ ആധുനിക വത്കരിക്കുന്നതിൽ ഹെർബർട്ട് വലിയ ചുമതലയാണ് വഹിച്ചതെന്ന് ഫോക്സ്‍വാഗൻ സൂപ്പർ വൈസറി ബോർഡ് ചെയർമാൻ ഹാൻ ഡിയറ്റർ പോഷെ പറഞ്ഞു. ഒലിവർ ബ്ലൂം ആയിരിക്കും ഹെർബർട്ടിന്റെ പിൻഗാമി.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed