സന്നദ്ധസേനാ പ്രവർ‍ത്തകർക്ക് കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കിൽ‍ 50 ശതമാനം ഇളവ്


സന്നദ്ധസേനാ പ്രവർ‍ത്തകരായ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, എൻസിസി, നാഷണൽ‍ സർ‍വീസ് സ്‌കീം വോളണ്ടിയേഴ്സ് എന്നിവർ‍ക്ക് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിൽ‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ഇവർ ഇന്നു മുതൽ‍ സാധാരണ ടിക്കറ്റ് നിരക്കിന്‍റെ പകുതി നൽ‍കിയാൽ‍ മതി. നിരക്ക് ഇളവ് ലഭിക്കാൻ അർ‍ഹത തെളിയിക്കുന്ന തിരിച്ചറിയൽ‍ കാർ‍ഡ് ടിക്കറ്റ് കൗണ്ടറിൽ‍ കാണിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.

You might also like

Most Viewed