ഖത്തർ ഇനി അമേരിക്കയുടെ നാറ്റോ-ഇതര സഖ്യ കക്ഷി


ഖത്തറിനെ അമേരിക്കയുടെ സുപ്രധാന നാറ്റോ-ഇതര സഖ്യ കക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിന് സുപ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി നൽകി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദോഹയും വാഷിങ്ടണും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി. ഖത്തറും യുഎസും തമ്മിലുള്ള സുദൃഢ ബന്ധത്തിന്റെ ശക്തമായ പ്രതീകമാണ് നാറ്റോ-ഇതര പദവി യുഎസ് സ്റ്റേറ്റ് വകുപ്പ് വെബ്‌സൈറ്റിൽ കുറിച്ചു. അടുത്തിടെയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോ ബൈഡനും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്.

You might also like

  • Straight Forward

Most Viewed