ഷാർജയിൽ 16കാരി മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ഷാർജ അബു ഷഗാറയിൽ 16 കാരിയായ മലയാളി പെൺകുട്ടി താമസിക്കുന്ന 7ാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തൃശ്ശൂർ കൊടുങ്ങല്സൂർ മതിലകം സ്വദേശി സൈമൺ സെബാസ്റ്റ്യൻ, റീത്ത മേരി ദന്പതികളുടെ പുത്രിയായ റോസ് മേരിയാണ് മരണപ്പെട്ടത്. ഷാർജ്ജ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം തരം വിദ്ധ്യാർത്ഥിനിയായിരുന്നു. ഒരു സഹോദരനും ഇതേ സ്കൂളിലാണ് പഠിക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ച് കിടന്ന പെണ്‍കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചതായി സ്ഥിതീകരിക്കുകയും തുടർ അന്വേഷണത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.