യുഎഇയിൽ ഡ്രോണുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും ; നിയമം ലംഘിച്ചാൽ തടവും ഒരു ലക്ഷം ദിർഹം പിഴയും

യു.എ.ഇയിൽ ഡ്രോണുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിവിധ പദ്ധതികളുടെ ഭാഗമായും അടിയന്തര സേവനങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഡ്രോൺ പറത്തിയാൽ 6 മാസം മുതൽ 5 വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.