പിക്കപ്പ് വാനിടിച്ച് മലയാളി വിമുക്ത ഭടന്‍ മരിച്ചു

ദുബൈ: ദുബൈയില്‍ പിക് അപ് വാനിടിച്ചു മലയാളി വിമുക്ത ഭടന്‍ മരിച്ചു. ചെട്ടികുളങ്ങര ഈരേഴ് തെക്ക് ചാങ്ങയില്‍ പടീറ്റതില്‍ ചന്ദ്രന്‍ കേശവനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം ഉണ്ടായത്.
ദുബൈയിലെ ജി ഫോര്‍ എസ് എന്ന കമ്പനിയിലെ ജീവനക്കാരനായ ചന്ദ്രന്‍ കേശവന്‍ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കു വരികയായിരുന്നു. ഇതിനിടെ പിറകിലൂടെ എത്തിയ പിക്കപ്പ് വാന്‍ ചന്ദ്രന്‍ കേശവനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നുമണിയോടെ വീട്ടുവളപ്പില്‍ നടക്കും.