യുഎഇയിൽ കോവിഡ് കോവിഡ് മരണം 37 ആയി

അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 37 ആയി. 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 6302 ആയി. 97 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ 1188 പേർ രോഗം മാറി ആശുപത്രി വിട്ടതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.