ഈദ് അവധി ദിനങ്ങളിൽ പൊതുവാഹനങ്ങൾ ഉപയോഗിച്ചത് 40 ലക്ഷം പേർ

ദുബൈ : ഈദ് അവധി ദിനങ്ങളിൽ ദുബൈയിൽ പൊതു വാഹനനങ്ങൾ ഉപയോഗിച്ചത് 40 ലക്ഷം യാത്രക്കാർ. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. ടാക്സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ യാത്രയ്ക്കുപയോഗിച്ചത് 37,94,320 പേരാണ്. ദുബൈ മെട്രോ തന്നെയാണ് കൂടുതൽ പേരും യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്. 15,42,517 പേരാണ് ഈദ് ദിനങ്ങളിൽ മെട്രോ യാത്ര നടത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം പൊതു ബസ്സുകൾക്കാണ്. 11,88,319 പേരാണ് ബസ്സിൽ യാത്രചെയ്തത്. 55,222 പേർ ട്രാമിലും ജല യാനങ്ങളിൽ 2,14,328 പേരും 7,93,936 പേർ ടാക്സികളിലും കഴിഞ്ഞ അവധിദിനങ്ങളിൽ യാത്ര ചെയ്തു. കൂടുതൽ സർവ്വീസുകൾ ഉൾപ്പെടെ ഈദ് അവധി ദിവസങ്ങളിൽ മികച്ച സേവനമാണ് ആർ.ടി.എ. പൊതുഗതാഗത സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.