വേനൽ ചൂട് കനത്തു : യു.എ.ഇയിൽ മുന്നറിയിപ്പ്

അബുദാബി : യു.എ.ഇയിൽ വേനൽ ചൂട് കനത്തതിനാൽ പുറംജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില ഉയരുകയും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരുമെന്നുമാണ് റിപ്പോർട്ട്.
യു.എ.ഇയിലെ ചില എമിറേറ്റുകളിൽ 44 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ ഇത് 49 കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം 80 ശതമാനംവരെ ഉയരും.