ദുബൈ കെയേഴ്സിന് 10 ലക്ഷം ദിർഹം നൽകി ലുലു ഗ്രൂപ്പ്

ദുബൈ : ദുബൈ കെയേഴ്സിന്റെ രാജ്യാന്തര വിദ്യാഭ്യാസ പരിപാടികൾക്കു ലുലു ഗ്രൂപ്പ് പത്തു ലക്ഷം ദിർഹം നൽകി. ദുബൈ കെയേഴ്സ് സി.ഇ.ഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി ചെക്ക് കൈമാറി.
വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതിയുമായുള്ള സഹകരണം അഭിമാനാർഹമാണെന്ന് എം.എ.യൂസഫലി പറഞ്ഞു. കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനും വിവിധ രംഗങ്ങളിൽ പരിശീലനം നേടിയ യുവനിരയെ വാർത്തെടുക്കാനും ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ കോടികളുടെ പദ്ധതികളാണ് ദുബൈ കെയേഴ്സ് നടപ്പാക്കിവരുന്നത്.