സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 39956 കേസുകൾ രജിസ്റ്റർ ചെയ്തു

അബുദാബി : സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അബുദാബി പോലീസ് റജിസ്റ്റർ ചെയ്തത് 39,956 ട്രാഫിക് കേസുകൾ. വാഹനങ്ങൾ അപകടത്തിൽ പെടുന്പോൾ സീറ്റ് ബെൽറ്റ് യാത്രക്കാർക്കു സുരക്ഷയാകുന്നതായി മുൻകാല അപകട റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ട്രാഫിക് പട്രോളിംങ് ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ ശഹി അറിയിച്ചു.
അപകടങ്ങളിൽ 60% ആളുകൾ മരിക്കുന്നതും 54% പേർക്കു ഗുരുതര പരിക്കേൽക്കുന്നതും സീറ്റ്ബെൽറ്റ് ധരിക്കാത്തതു മൂലമാണ്. ജനുവരി ഒന്നുമുതൽ സപ്തംബർ 30 വരെ എമിറേറ്റിലെവിവിധ റോഡുകളിലുണ്ടായ അപകടങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. നിയമ ലംഘകർ 400 ദിർഹം പിഴ ഒടുക്കേണ്ടി വരും.