ഫുജൈറയിൽ ഭൂചലനം : തുടർ ചലനത്തിന് സാധ്യത

ഫുജൈറയിൽ ഭൂചലനം : തുടർ ചലനത്തിന് സാധ്യത
യു.എ.ഇ. : അൽ ഫുജൈറയിൽ ചൊവ്വാഴ്ച്ച രാവിലെ നേരിയ ഭൂചലനമുണ്ടായി. പ്രാദേശിക സമയം 10.58ഓടെയാണ് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഫുജൈറയിൽ നിന്ന് 11 കിലോ മീറ്റർ അകലെ ഒമാൻ കടലിൽ 4 കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) അറിയിച്ചു. തുടര്‍ ചലനങ്ങൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.