കഞ്ചാവ് വില്‍പ്പനക്കാരായ സഹോദരന്‍മാരെ പിടികൂടി

കൊല്ലം: കഞ്ചാവ് വില്‍പ്പനക്കാരായ സഹോദരന്‍മാരെ 150 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. കൊല്ലം വടക്കേവിള പള്ളിമുക്ക് പട്ടാണി നഗര്‍ ലക്ഷംവീട് ഹൗസ് നമ്പര്‍ എട്ടില്‍ ഷംസുദീന്‍ (53), സഹോദരന്‍ അഷ്‌റഫ് (36) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നും ബസ് മാര്‍ഗം കഞ്ചാവു കടത്തിക്കൊണ്ടുവന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തിവന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്‌സൈസ് പറഞ്ഞു.
കഞ്ചാവ് വിറ്റുകിട്ടിയ 2200 രൂപയും ഇവരില്‍നിന്നും കണ്ടെടുത്തു. അഞ്ഞൂറു രൂപ വിലവരുന്ന കഞ്ചാവ് പൊതികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.