അറിയാതെ സംഭവിച്ച തെറ്റ്, പൊറുത്ത് മാപ്പാക്കണം: കെസി ജോസഫ്



തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ സി ജോസഫ് മാപ്പ് പറഞ്ഞു. അറിയാതെ സംഭവിച്ച പിഴവായിരുന്നു പരാമര്‍ശമെന്ന് കെസി ജോസഫ് വിശദീകരണം നല്‍കി. നിയമസഭ ഉള്ളതിനാലാണ് കോടതിയില്‍ നേരിട്ട് ഹാജരാകാത്തതെന്നും കെസി ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം കെസി ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ല അതുകൊണ്ട് അറിയാതെ സംഭവിച്ച പിഴവിന് നിരുപാധികം മാപ്പു നല്‍കണമെന്ന് അഭിഭാഷകന്‍ മുഖേനെ കൊടുത്തുവിട്ട സത്യവാങ്മൂലത്തില്‍ കെസി ജോസഫ് ആവശ്യപ്പെട്ടിട്ടു. മാപ്പു നല്‍കി ഇനി കേസുമായി മുന്നോട്ടു പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിര പരാമര്‍ശം നടത്തിയ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ആയിരുന്നു കേസിന് ആധാരം. ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്നായിരുന്നു കോടതി നിരീക്ഷണത്തെ മന്ത്രി കെ സി ജോസഫ് അധിക്ഷേപിച്ചത്. ഇത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി എംഎല്‍എയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

 

You might also like

Most Viewed