കൂട്ടമാനഭംഗത്തിനിടെ ചിത്രീകരിച്ച വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചു: നഴ്സ് ജീവനൊടുക്കി

മുസഫര്‍നഗര്‍: കൂട്ടമാനഭംഗത്തിനിടെ ചിത്രീകരിച്ച വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നഴ്സ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ചാപ്ര ഗ്രാമത്തിലാണ് സംഭവം. 40 കാരിയായ വീട്ടമ്മയെ ഞായറാഴ്ചയാണ് നാലുപേര്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. അതിനുശേഷം ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് വീട്ടമ്മ കൂടിയായ ഇവർ വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് എസ്പി പ്രദീപ് ഗുപ്ത അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധമുള്ള മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വീട്ടമ്മ ജീവനൊടുക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാത നഴ്സുമാർ ഉപരോധിച്ചു.