49ആം സെഞ്ച്വറി അടിച്ച് സച്ചിന്റെ റെക്ക1ഡിനൊപ്പം കോഹ്‍ലി


35ആം ജന്മദിനം ഏകദിന സെഞ്ച്വറികളുടെ റെക്കോഡിനൊപ്പമെത്തി ആഘോഷമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി. 49ാം സെഞ്ച്വറിയാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കക്കെതിരെ അടിച്ചെടുത്തത്. ഇതിഹാസ താരം സചിൻ തെണ്ടുൽകറുടെ റെക്കോഡിനൊപ്പമാണ് താരം എത്തിയത്. 119 പന്തിൽ 100 റൺസുമായി കോഹ്‍ലി ക്രീസിൽ തുടരുകയാണ്. 452 ഇന്നിങ്സുകളിലാണ് (463 മത്സരം) സചിൻ ഇത്രയും സെഞ്ച്വറിയടിച്ചതെങ്കിൽ കോഹ്‍ലിക്ക് വേണ്ടി വന്നത് 277 ഇന്നിങ്സുകളാണ്. അതേസമയം, അർധസെഞ്ച്വറികളിൽ സചിൻ ഏറെ മുന്നിലാണ്. സചിൻ 96 അർധസെഞ്ച്വറി നേടിയപ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം 71 ആണ്. വിരാട് കോഹ്‍ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെരെ ഇന്ത്യ മികച്ച നിലയിലാണ്. 48.3 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ് ആതിഥേയർ. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ പിടികൂടുകയായിരുന്നു. സ്കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്ത് താരത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബെയിൽസ് ഇളക്കുകയായിരുന്നു. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്. തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്‍ലിയും ചേർന്ന് സ്കോർ മുന്നോട്ട് നയിക്കുകയായിരുന്നു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രാം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ.എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി.

article-image

ുിലി

You might also like

  • Lulu Exchange
  • Straight Forward

Most Viewed