ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ യുഎഇയും സൗദി അറേബ്യയും

ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ യുഎഇയും സൗദി അറേബ്യയും ഇടംപിടിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ മാത്രമാണ് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായത്. 2019നെ അപേക്ഷിച്ച് ഈ വർഷം യുഎഇയിലും സൗദിയിലും രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ 14% വളർച്ച രേഖപ്പെടുത്തിയതായി ട്രാവൽ അനാലിസിസ് കമ്പനിയായ ഫോർവേഡ്കീസ് വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിക്കുശേഷം ആഗോള വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിവരുന്നതെന്നു സൂചിപ്പിച്ചു.
sdfdsf