പാകിസ്ഥാന്റെ പേരില്ലാതെ ഏഷ്യാ കപ്പ് ജഴ്‌സി; പിന്നില്‍ ജയ്ഷായെന്ന് മുന്‍ താരം


മുള്‍ട്ടാന്‍: ഓഗസ്റ്റ് 30നാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ആതിഥേയരായ പാകിസ്ഥാന്‍, നേപ്പാളിനെ നേരിട്ടതോടെ ആയിരുന്നു അത്. നേരത്തെ, പാകിസ്ഥാനില്‍ മാത്രം നടത്താനിരുന്ന ടൂര്‍ണമെന്റ് സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് മാതൃകയിലാക്കിയത്. ശ്രീലങ്കയാണ് ടൂര്‍ണമെന്റിലെ മറ്റൊരു വേദി. ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലാണ്. ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയിലാക്കിയെങ്കിലും ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. അതുകൊണ്ട് എല്ലാ ടീമുകളുടെയും ജേഴ്‌സിയില്‍ ഏഷ്യാ കപ്പ് ലോഗോയ്ക്ക് താഴെ ആതിഥേയ രാജ്യത്തിന്റെ പേര് ചേര്‍ക്കേണ്ടതുണ്ട്.

എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു ടീമിന്റെ ജേഴ്‌സിയിലും ലോഗോയ്ക്ക് താഴെ ആതിഥേയ രാജ്യത്തിന്റെ പേരില്ല. ഉദ്ഘാടന മത്സരത്തിലും ഇരു ടീമിന്റെ ജേഴ്‌സിയിലും പാകിസ്ഥാന്റെ പേരില്ലായിരുന്നു. ബംഗ്ലാദേശ് - ശ്രീലങ്ക രണ്ടാം മത്സരത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. മുന്‍ പാക് താരങ്ങള്‍ ഇതിനോട് പ്രതികരിച്ച് തുടങ്ങി. ഇത് അംഗീകരിക്കാനാവില്ലെന്നാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ് പറയുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഇതിന് മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുന്‍ ടെസ്റ്റ് താരം മൊഹ്‌സിന്‍ ഖാനും ഇതിനെതിരെ രംഗത്തെത്തി. എസിസി ആശയക്കുഴപ്പം നീക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഏഷ്യന്‍ എമേര്‍ജിംഗ് നേഷന്‍സ് കപ്പില്‍ ലോഗോകളില്‍ ആതിഥേയ രാജ്യത്തിന്റെ പേര് നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് പിന്നില്‍ എസിസി പ്രസഡിന്റും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ആണെന്നാണ് പേര് വെളിപ്പെടുത്താത്ത മറ്റൊരു മുന്‍ പാകിസ്ഥാന്‍ താരം പറഞ്ഞത്.

article-image

SDSAADSADSADSADS

You might also like

Most Viewed