ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍


ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തില്‍ അദ്ദേഹം ഫൈനല്‍ ഉറപ്പിച്ചു. 88.77 മീറ്റര്‍ ദൂരമാണ് അദ്ദേഹം കുറിച്ചത്. ഈ സീസണിലെ മികച്ച പ്രകടനമാണിത്. യോഗ്യത മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പാരീസ് ഒളിംപിക്‌സിനും നീരജ് യോഗ്യത നേടി. നീരജ് ചോപ്രയെ കൂടാതെ ഡി.പി. മനു, കിഷോര്‍ ജെന എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഫൈനല്‍.

article-image

asdsdadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed