സുരേഷ് കല്‍മാഡി ഐ.ഒ.എ ആജീവനാന്ത പ്രസിഡന്‍റ്


ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായി നിയമിച്ചു. 150 പേര്‍ പങ്കെടുത്ത കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും കല്‍മാഡിയുടെ നിയമനം സംബന്ധിച്ച തീരുമാനം അംഗീകരിച്ചു. കല്‍മാഡിയെ കൂടാതെ അഭയ്‌സിങ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റായി കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്.

2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് 10 മാസത്തോളം ജയിലില്‍ കിടന്നയാളാണ് കല്‍മാഡി. കഴിഞ്ഞ ദിവസം 90 കോടിയുടെ അഴിമതിക്കേസില്‍ പാര്‍ലമെന്റ് ഓഡിറ്റി കമ്മിറ്റി കല്‍മാഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കല്‍മാഡിയെ നേതൃസ്ഥാനത്തേക്ക് അവരോധിച്ചത്.

72 കാരനായ കല്‍മാഡി ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷനില്‍ 2001 മുതല്‍ 2013 വരെ മെംബറായിട്ടുണ്ട്.

You might also like

Most Viewed