നെയ്മറിന്റെ സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചു


സാവോപോളോ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയുള്‍പ്പടെ 50 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ ഇതില്‍പ്പെടും.

2011-13 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. അദ്ദേഹത്തിന്റെ പിതാവും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ താൻ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസ് അവസാനിക്കുമെന്നും അല്ലെങ്കില്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറല്‍ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് പറഞ്ഞു.

You might also like

Most Viewed