ഡിഡിസിഎ : അന്വേഷണ കമ്മീഷന് സാധുതയില്ലെന്ന് നജീബ് ജംഗ്

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണങ്ങള്‍ അനേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്മറ്റിയെ നിയമിച്ചത് നിയമപരവും ഭരണഘടനാപരവുമായി നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. ഇത് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ അറിയിപ്പ് പുറത്തിറക്കി. ഇതോടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന് സാധ്യത.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് നിയപരമല്ലെന്ന് കാട്ടി നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കമ്മിറ്റിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജംഗിന്റെ തീരുമാനത്തിനെതിരേ അരവിന്ദ് കേജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്.