ഒമാനില്‍ പ്രവാസികള്‍ക്ക് ബൈക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു

ഒമാന്‍: ഒമാനില്‍ പ്രവാസികള്‍ക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു. നിലവിലെ ലൈസന്‍സ് പുതുക്കാന്‍ സാധിക്കുമെങ്കിലും പുതിയ ലൈസന്‍സുകള്‍ ലഭിക്കില്ല. കൂടാതെ മോട്ടോര്‍ ബൈക്ക് ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ബൈക്ക് സ്വന്തമാക്കാനും കഴിയൂ.
റോഡില്‍ ബൈക്കുകള്‍ നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ഈ നീക്കം. ഗിയറുള്ള ബൈക്കുകള്‍ ഓടിക്കാന്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ജൂലൈ മുതല്‍ നിര്‍ത്തിവെച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഗിയറില്ലാത്ത ബൈക്കുകള്‍ക്ക് ലൈസന്‍സ് ലഭിക്കുമെങ്കിലും ഇവ പ്രധാനറോഡുകളില്‍ ഉപയോഗിക്കാന്‍ പാടില്ല.
നേരത്തെ റെസിഡന്റ് കാര്‍ഡുള്ള ആര്‍ക്കും ബൈക്ക് വാങ്ങാനും പഠനത്തിനായി പൊലീസ് നല്‍കുന്ന ലേണേഴ്‌സ് ലൈസന്‍സുപയോഗിച്ച് ഓടിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇനിമുതല്‍ സ്ഥിരം ലൈസന്‍സ് ഉള്ളവരെ മാത്രമേ ബൈക്ക് റോഡിലിറക്കാന്‍ സാധിക്കൂ